നല്ല കൃതികള്‍ക്ക് മരണമില്ല: മുഖ്യമന്ത്രി

Sunday 3 December 2017 1:02 am IST

തിരുവനന്തപുരം: ഉത്കൃഷ്ടകൃതികള്‍ ഉള്ളടത്തോളം കാലം വായന ചിരഞ്ജീവിയായി നിലനില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ നോവലിന്റെ നൂറാംപതിപ്പ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
നല്ല കൃതികള്‍ ഉണ്ടാകാത്തതുകൊണ്ട് വായനാക്കാരെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. വായനാ സമൂഹത്തിന്റെ സ്വീകാര്യതയും അവാര്‍ഡുകളും നേടാന്‍ പെരുമ്പടവത്തിന്റെ നോവലിന് സാധിച്ചു. വയലാര്‍ അവാര്‍ഡുകള്‍ അടക്കം 11 പുരസ്‌കാരങ്ങളാണ് നോവല്‍ വാരിക്കൂട്ടിയതെന്നും

പെരുമ്പടവും ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ നോവലിന്റെ നൂറാം പതിപ്പ് പ്രസ്‌ക്ലബ്ബില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കവി വി. മധുസൂദനന്‍നായര്‍ക്കു നല്‍കി പ്രകാശിപ്പിക്കുന്നു. ജോസ് പനച്ചിപ്പുറം, പ്രൊഫ. ചന്ദ്രമതി,പെരുമ്പടവം ശ്രീധരന്‍ സമീപം

മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫ. വി. മധുസൂദനന്‍നായര്‍ ഏറ്റുവാങ്ങി. ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിച്ചു. വായന മരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞിരുന്ന കാലഘട്ടത്തിലാണ് തന്റെ പുസ്തകം അച്ചടിച്ച് ഇറങ്ങിയതെന്ന് പെരുമ്പടവം ശ്രീധരന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇപ്പോള്‍ വായന തിരിച്ചുവന്നിരിക്കുന്നു. തന്റെ നോവല്‍ മലയാളികള്‍ നെഞ്ചിലേറ്റിയത് തന്റെ കഴിവുകൊണ്ടല്ലെന്നും അക്ഷരങ്ങളോടുള്ള മലയാളികളുടെ സമീപനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ചന്ദ്രമതി, ആശ്രാമം ഭാസി എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.