റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. ബിജെപി പട്ടിക വിഭാഗം സെല്‍ ജില്ലാ സെക്രട്ടറി ഭയ്യ രാം മുണ്ടയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഖുംടി ജില്ലയിലെ ബാഗ്മയിലായിരുന്നു സംഭവം.
ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ അമ്മയ്ക്കും ബന്ധുവിനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: