പോലീസ് സ്റ്റേഷനുകള്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ വേദി: കെ സുരേന്ദ്രന്‍

Saturday 2 December 2017 9:06 pm IST

കുന്നംകുളം : പോലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ബിജെപി കുന്നംകുളം മുനിസിപ്പല്‍ പ്രസിഡണ്ട് മുരളി സംഘമിത്രയെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു.
ഈ സര്‍ക്കാരിന് കീഴില്‍ പോലീസ് സ്റ്റേഷനുകള്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ വേദിയാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ നടന്നഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഈ മര്‍ദ്ദനമെന്നും കാരണക്കാരായ ഉദ്യോഗസ്ഥരെ അടിയന്തിരമായി സസ്പെന്‍ഡ് ചെയ്ത് അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
പോലീസ് ഇതുവരെ മൊഴിയെടുക്കാനോ എഫ്‌ഐആര്‍ ഇടാനോ തയ്യാറാവാത്തത് നിയമവാഴ്ചയുടെ അട്ടിമറിയാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡണ്ട് എ നാഗേഷ് ,ജില്ലാ വൈസ് പ്രസിഡണ്ട് അനീഷ് ഇയ്യാല്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ പി ജോര്‍ജ്ജ് അഡ്വ ഉല്ലാസ് ബാബു ,ജസ്റ്റിന്‍ ജേക്കബ് ,യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി ഗോപിനാഥ് മണ്ഡലം പ്രസിഡണ്ട് കെ.എസ്. രാജേഷ് ,സി ബി ശ്രീഹരി അഡ്വ സി.എസ്.പ്രതാപന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.