വൈക്കം: വൈക്കത്തഷ്ടമിയുടെ പ്രധാനചടങ്ങായ ഉത്സവബലി ഇന്ന് ആരംഭിക്കും. ഉച്ചക്ക് 1ന് നടക്കുന്ന ചടങ്ങിന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട്ട് നാരായണന് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
രാവിലത്തെ ശ്രീബലിക്ക് ശേഷം ശ്രീഭൂതബലിക്ക് പകരമായി ഉത്സവബലി നടത്തുന്നു. നാമ്പലത്തിനകത്തും പുറത്തുമുള്ള ദേവപാര്ഷദന് മാര്‍ക്കും തന്പാര്ഷദന് മാര്‍ക്കും ജലഗന്ധപുഷ്പ ധൂപ ദീപസമേതം ഹവിസ്സു ബലി അര്‍പ്പിക്കുന്നതാണ് ചടങ്ങ്. ദേവസുര ഗന്ധര്‍വ്വ യക്ഷപിതൃ നാഗരാക്ഷസപിശാച ഗേഹങ്ങളിലുള്ള എല്ലാവരെയും സങ്കല്പിച്ച് ഹവിസ്സു തൂകുന്ന ചടങ്ങും ഉത്സവബലിയുടെ ഭാഗമാണ്.
ശ്രീഭൂതബലിക്കും ഉല്സവബലിക്കും ആറാട്ടിനും മാത്രമാണ് വിശേഷപ്പെട്ട മൂലബിംബം ശ്രീകോവിലിനകത്തും നിന്നും പുറത്തേക്ക് എഴുന്നള്ളിക്കുന്നത്. അഞ്ച്, ആറ്, എട്ട്, പതിനൊന്ന് എന്നീ നാലു ദിവസങ്ങളിലാണ് ഉത്സവബലി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: