കോട്ടയം: റവന്യു ജില്ലാ സ്കൂള്‍ കലോത്സവം ഡിസംബര്‍ 4മുതല്‍ 7വരെ കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് എച്ചഎസ്എസില്‍ നടക്കും. 13 സബ് ജില്ലകളില്‍ നിന്നായി 7,000 കലാപ്രതിഭകള്‍ പങ്കെടുക്കും. 19 വേദികളിലായിട്ടാണ് മത്സരം. 4ന് രാവിലെ 9.30ന് സാംസ്കാരിക റാലിയോടെയാണ് കലോത്സവം തുടങ്ങുന്നത്.
ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 10ന് വലിയപള്ളി പാരീഷ് ഹാളില്‍ നടക്കുന്ന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷനാകും.
7ന് നടക്കുന്ന സമാപനസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ.അരവിന്ദാക്ഷന്, ഹയര്‍സെക്കണ്ടറി റീജണല്‍ ഡയറക്ടര്‍ ജെസ്സിക്കുട്ടി ജോസഫ്, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ.കെ.എം .തങ്കച്ചന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: