കോട്ടയം: ക്രിസ്തുമസ്-പുതുവത്സരത്തോട് അനുബന്ധിച്ച് ഡിസംബര്‍ 4 മുതല്‍ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെയും ഖാദി ബോര്‍ഡിന്റെയും സഹകരണത്തോടെ ചാസ് ഖാദി മെഗാമേള നടത്തും. ശാസ്ത്രീയ റോഡിലെ ഖാദി ഭവനിലാണ് മേള. ഖാദി വസ്ത്രങ്ങള്‍,കരകൗശല വസ്തുക്കള്‍, മറ്റ് ഉല്പന്നങ്ങള് എന്നിവയ്ക്ക് പ്രത്യേക കിഴിവുണ്ട്. പശ്ചിമ ബംഗാള്‍, കര്‍ണ്ണാടക, തമിഴ് നാട്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, കശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഖാദി സില്‍ക്ക്-കോട്ടന്‍ സാരികള്‍, തുണിത്തരങ്ങള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍,കുര്‍ത്തകള്‍, ചുരിദാറുകള്‍ തുടങ്ങിയ മേളയില്‍ ഉണ്ടാകും. മേള ജനുവരി 13ന് സമാപിക്കും. പത്രസമ്മേളനത്തില്‍ ചാസ് ഡയറക്ടര്‍ ഫാ.ജോസഫ് കളരിക്കല്‍, അസി.ഡയറക്ടര്‍ ഫാ.ജോര്‍ജ് മാന്തുരുത്തില്‍, ജനറല്‍ മാനേജര്‍ ജോണ്‍ സക്കറിയാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: