കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍

Saturday 2 December 2017 9:41 pm IST

നാദാപുരം: വില്‍പ്പനക്ക് കൊണ്ട് പോവുകയായിരുന്ന കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയിലായി. തെരുവംപറമ്പിലെ ഒന്തംപറമ്പത്ത് ഫാസില്‍ (27) മൊകേരി വണ്ണത്താം വീട്ടില്‍ ഷഫാസ് (23), തൂണേരി വയനേരി പൊയില്‍ മുഹമ്മദലി (20), മരുതോങ്കര വല്ലക്കുടി ജിബിന്‍ (23) എന്നിവരെയാണ് താലൂക്ക് ആശുപത്രി പരിസരത്തെ ബസ് സ്‌റ്റോപ്പിന് സമീപത്ത് നിന്നും നാദാപുരം പിടികൂടിയത്.
പഴനിയില്‍ നിന്നും കഞ്ചാവ് നാട്ടിലെത്തിച്ചു വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. ഇവിടെയുള്ള സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്താണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തിരുന്നത്. ഇവരില്‍ നിന്നും 165 ഗ്രാം കഞ്ചാവും പിടികൂടി. നാദാപുരം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.