കട്ടപ്പന: നാളെ മുതല്‍ ആരംഭിക്കുന്ന ഇടുക്കി ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അവിചാരിതമായി എത്തിയ കനത്ത മഴയ്ക്ക് ശമനം വന്നതോടെ ദ്രുതഗതിയിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. കല്ലാര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് കലോത്സവം നടക്കുന്നത്. ഏഴ് സബ് ജില്ലകളില്‍ നിന്നായി 4000 കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. ഒന്‍പത് വേദികളിലായി 131 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. നാലിന് രാവിലെ 10ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്യേസ്യ പൗലോസ് അദ്ധ്യക്ഷത വഹിക്കും. ജോയിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും.
ഏഴിന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്യേസ്യ പൗലോസ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: