തൊടുപുഴ: നഗരത്തില്‍ നായയെ കശാപ്പ് ചെയ്ത് വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചിത്രം സഹിതം പ്രചരിക്കുന്ന സന്ദേശം പോലീസിന് തലവേദനയായിരിക്കുകയാണ്. നിരവധിപ്പേരാണ് സംഭവമറിഞ്ഞ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നത്. വ്യാജ സന്ദേശം പ്രചരിച്ചവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തൊടുപുഴ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന് കത്ത് നല്‍കിയതായി എസ്ഐ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു.
ബീഫും മട്ടനും വാങ്ങുന്നവര്‍ സൂക്ഷിക്കുക, തൊടുപുഴയില്‍ ഹോട്ടലില്‍ വില്‍പ്പന നടത്താന്‍ പട്ടിയെ കശാപ്പ് ചെയ്ത രണ്ട് യുവാക്കളെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തുവെന്ന രീതിയിലാണ് സന്ദേശം. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ഉണ്ടായ സംഭവമാണ് തൊടുപുഴ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: