തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം. മുഖ്യമന്ത്രിക്കു പുറമേ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും യോഗത്തില്‍ പങ്കെടുക്കുന്നു.
മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരന്, കടകംപള്ളി സുരേന്ദ്രന് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നു.ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു സംസ്ഥാനത്ത് 16 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
മത്സ്യബന്ധനത്തിനു പോയ നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: