അഹമ്മദാബാദ്: ഗുജറാത്തിലെ യുവാക്കളെ രാഹുൽ ഗാന്ധി വഞ്ചിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോഡ്. ഭരണഘടനാപരമായി നിലനില്‍ക്കാത്ത സംവരണ വാഗ്ദാനം നല്‍കിയാണ് ഗുജറാത്തിലെ നിരവധി യുവാക്കളെ രാഹുൽ വഞ്ചിക്കുന്നത്.
അതേ സമയം യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തി നല്‍കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പട്ടേല്‍ സമുദായത്തിന് എങ്ങനെ സംവരണം നല്‍കുമെന്നാണു ബിജെപിയുടെ ചോദ്യം, രാഹുല്‍ ഗാന്ധിക്കു പോലും അതിന് ഉത്തരം നല്‍കാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഹാര്‍ദിക് പട്ടേലുമായുള്ള കോണ്‍ഗ്രസ് ബന്ധം വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണു ബിജെപി ഈ ചോദ്യവുമായി രംഗത്തെത്തുന്നത് എന്നതു ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: