സിയൂള്‍: ദക്ഷിണകൊറിയയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി 13 മരണം നിരവധി പേരെ കാണാതായി. ദക്ഷിണകൊറിയയിലെ തുറമുഖ നഗരമായ ഇഞ്ചിയോണില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിച്ചുവരികയാണ്.
മത്സ്യബന്ധന ബോട്ട് മറ്റോരു ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേരെ രക്ഷിച്ചതായും രണ്ട് പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു. കോസ്റ്റു ഗാര്‍ഡിന്റെ ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: