ബസ്സിന്റെ കന്നിയാത്ര കാരുണ്യ യാത്രയാക്കി ഉടമ മാതൃകയായി

Sunday 3 December 2017 5:49 pm IST

കൂത്തുപറമ്പ്: ബസ്സിന്റെ കന്നിയാത്ര കാരുണ്യ യാത്രയാക്കി ഉടമയും കൂടെ കൈകോര്‍ത്തു. സാമൂഹ്യ പ്രവര്‍ത്തകരും പുത്തന്‍ മാതൃക തീര്‍ത്തു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മൈലുള്ളിമൊട്ട സ്വദേശി പി.സി.ഹാരിസിന്റെ ഉടസ്ഥതയിലുള്ള കെ എല്‍ 58 ഡബ്ല്യൂ 8222 നമ്പര്‍ പി സി ബസ്സാണ് കാരുണ്യയാത്ര നടത്തി മാതൃകയായത്. വേങ്ങാട് സാന്ത്വനം ട്രസ്റ്റ്, മമ്പറം ജേസീസ് എന്നിവയുടെ സഹകരണത്തോടെയാണ് കാരുണ്യയാത്ര നടത്തിയത്.
നാല് വര്‍ഷമായി കിടപ്പിലായ രോഗിയുടെ ചികില്‍ത്സയ്ക്കായി പണം സമാഹരിക്കാനായിരുന്നു കാരുണ്യ യാത്ര. കുത്തുപറമ്പ്-വേങ്ങാട്-അഞ്ചരക്കണ്ടി-ഏച്ചൂര്‍-കണ്ണൂര്‍ റൂട്ടിലും കണ്ണൂര്‍-ഏച്ചൂര്‍-ചാലോട്-മട്ടന്നൂര്‍-കൂത്തുപരമ്പ റൂട്ടിലും സര്‍വീസ് നടത്തുന്ന പിസി ബസ് കന്നി യാത്രതന്നെ കാരുണ്യയാത്ര നടത്തി ചികിത്സ സഹായ ഫണ്ടിലേക്ക് പണം സമാഹരിക്കുകയായിരുന്നു.
.ഏറെ കഷ്ടപാടുകള്‍ ഏറെ അനുഭവിച്ചാണ് നിര്‍ധന കുടുംബത്തില്‍ ജനിച്ച താന്‍ വളര്‍ന്നതെന്നും അതുകൊണ്ടാണ് നിര്‍ധനരായ രോഗിക്കായി ബസ്സിന്റെ കന്നിയാത്ര മാറ്റിവെച്ചതെന്നും ബസ്സുടമ ഹാരിസ് പറഞ്ഞു.
വീണ് പരിക്കേറ്റ് 4 വര്‍ഷത്തോളമായി അരക്ക് താഴെ തളര്‍ന്ന കിടക്കുന്ന അഞ്ചരകണ്ടിക്കടുത്താ മുരിങ്ങേരിയിലെ ആലക്കല്‍ വീട്ടില്‍ സുരേഷന്റെ ചികില്‍ത്സക്കായാണ് കാരുണ്യയാത്ര നടത്തിയത്. മൈലുള്ളി മൊട്ടയില്‍ നിന്ന് കണ്ണൂര്‍ സിറ്റി സിഐ കെ.വി.പ്രമോദ് കാരുണ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.പി.സുനില്‍ കുമാര്‍, കീഴത്തൂര്‍ ജുമാ മസ്ജിദ് ഖാദി ഖാദര്‍ മുസ്ല്യാര്‍, സുന്നി മഹല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി.മുഹമ്മദ് ഹാജി, വേങ്ങാട് പഞ്ചായത് മെമ്പര്‍ സി.റജി, പി.പി.അഫ്‌ലാഹ്, പ്രദീപന്‍ തൈക്കണ്ടി, ടി.നിധീഷ്, സി.സുജേഷ്, ടി.ഷിനോജ് കുമാര്‍, പി.പി.മുഹമ്മദലി, പി. പി.അഷ്‌റഫ്, പ്രിനീത്, കെ.ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബസ് ജീവനക്കാരുടെ കൂലിയും ഡീസലിന്റെ പൈസയും ഒന്നും എടുക്കാതെ യാത്രയില്‍ നിന്ന് കിട്ടുന്ന മുഴുവന്‍ തുകയും രോഗിക്ക് കൈമാറും. ബസ് ജീവനക്കാരായ പി.കെ.ശ്രീനേഷ്, എ.കെ.നിധിന്‍, ശ്രീവിന്‍ എന്നിവര്‍ നേതൃതം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.