48 മണിക്കൂറിനകം 'ഓഖി' ദുര്‍ബലമാകും

Sunday 3 December 2017 6:15 pm IST

തിരുവനന്തപുരം: കനത്ത നാശംവിതച്ച് ചുഴറ്റിയടിച്ച ഓഖി ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിനകം ഓഖി ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇപ്പോള്‍ ഗുജറാത്തിന്റെ തീരം ലക്ഷ്യമാക്കിയാണ് ഓഖി നീങ്ങുന്നത്. ഗുജറാത്തില്‍ പ്രവേശിക്കുന്നതോടെ കാറ്റിന്റെ വേഗം കുറയും. സൗരാഷ്ട്ര ഭാഗത്താണ് ഓഖി പ്രവേശിക്കുന്നത്. ഇതോടെ ഗുജറാത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുറംകടലില്‍ പോയിട്ടുള്ള മത്സ്യത്തൊഴിലാളികളോട് തിരികെയെത്താന്‍ ഗിര്‍ സോമനാഥ് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.