നടുവില്‍: നടുവിലില്‍ സിപിഎം-മുസ്ലിം ലീഗ് സംഘര്‍ഷം. സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞതായി പരാതി. സംഭവത്തില്‍ ജില്ലാ സെക്രട്ടറിയറ്റംഗം കെ.എം.ജോസഫിന് പരുക്കേറ്റു. ഈയിടെ മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ സജീവമായ മൂസാന്‍കുട്ടി നടുവിലിന് നേരെയും കയ്യേറ്റമുണ്ടായി. സിപിഎം നടുവില്‍ ലോക്കല്‍ കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു.
നടുവില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് നടുവില്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: