ഏര്യം: ശ്രീ പുലിയൂര്കാളി ക്ഷേത്രം കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കരിപ്പാല്‍ തറവാട്ടിലേക്ക് തിരുവായുധം എഴുന്നള്ളത്ത് നടന്നു. ശനിയാഴ്ച രാവിലെ പുലിയൂര്കാളി ക്ഷേത്രത്തില്‍ പ്രത്യേക അടിയന്തിരകര്മ്മങ്ങള്ക്ക് ശേഷമാണ് തിരുവായുധം എഴുന്നള്ളത്ത് തുടങ്ങിയത്. കരിപ്പാല്‍ തറവാട്ടിലെത്തിയ തിരുവായുധം ഏന്തിയ വെളിച്ചപ്പാടന്മാരെ കരിപ്പാല്‍ തറവാട് കര്‍മ്മി കെ.കെ.രാജന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തറവാട്ടിലെ ഗുരുസ്ഥാനത്തും ധര്മ്മദൈവസ്ഥാനത്തും ഇലയില്‍ പ്രസാദം വെച്ച് ഉരിയാടല്‍ ചടങ്ങ് നടന്നു. സോമേശ്വരി ക്ഷേത്രത്തിലും കളരിപരദേവതാ ദേവസ്ഥാനത്തും തിരുവായുധം എഴുന്നള്ളത്ത് എത്തിയിരുന്നു. ഡിസംബര്‍ 7 മുതല്‍ 10 വരെയാണ് ഏര്യം പുലിയൂര്കാളി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: