പയ്യന്നൂര്‍: രാഷ്ട്രീയ സ്വാഭിമാന്‍ ആന്തോളന്‍ കേരള പ്രദേശ് കമ്മറ്റിയുടെ ആസാദ് ഹിന്ദ് സമ്മേളനം അഞ്ചിന് പെരുമ്പ വിഎസ്എസ് ഹാളില്‍ നടക്കും. ചൊവ്വാഴ്ച നാലുമണിക്ക് സ്വാഭിമാന്‍ അന്തോളന്‍ സ്ഥാപകന്‍ കെ.എന്‍.ഗോവിന്ദാചാര്യ ഉദ്ഘാടനം ചെയ്യും. ദേശീയ സമിതിയംഗം പി.മാധവപ്പൊതുവാള്‍ അധ്യക്ഷത വഹിക്കും. ഐഎന്‍എ ഭടന്മാരെയും കുടുംബാംഗങ്ങളെയും നേതാജി കുടുംബാംഗവും സഹ സംയോജകുമായ രാജശ്രീ ചൗധരി ആദരിക്കും. ഓര്‍ഗനൈസിംഗ് സെക്രട്ടറി വാസവരാജ് പാട്ടീല്‍, നേതാജി മന്ത്രിസഭയിലെ അംഗമായ അത്താവരയെല്ലപ്പയുടെ മരുമകന് പ്രഭാകര്‍ദാസ് മംഗലാപുരം, സുഭാഷ് ചന്ദ്രബോസിന്റെ മരണ രഹസ്യം ഗ്രന്ഥകര്‍ത്താവ് ചന്ദ്രന് മുട്ടത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: