പൈപ്പ് പൊട്ടി; സിഗ്നല്‍ ലൈറ്റ് അപകടാവസ്ഥയില്‍

Monday 4 December 2017 2:17 am IST

ചര്‍ത്തല: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി. റെയില്‍വേ സിഗ്നല്‍ ലൈറ്റ് അപകടാവസ്ഥയിലായി. കണിച്ചുകുളങ്ങര റെയില്‍വേ ക്രോസിന് സമീപത്തെ സിഗ്നല്‍ ലൈറ്റിന് അടിയിലൂടെ കടന്നുപോകുന്ന പൈപ്പാണ് ഇന്നലെ രാവിലെ പൊട്ടിയത്.
വെള്ളവും മണലും കുത്തിയൊലിച്ചതോടെ ലൈറ്റ് സ്ഥാപിച്ചിട്ടുള്ള വാര്‍ക്കല്‍ ബീം റോഡിലേക്ക് ചായുകയായിരുന്നു. ബീം മറിഞ്ഞുവീണാല്‍ തിരക്കേറിയ റോഡില്‍ വാഹനഗതാഗതം തടസപ്പെടുമെന്ന സ്ഥിതിയാണ്. പരന്നൊഴുകിയ ചെളി കലര്‍ന്ന വെള്ളം റെയില്‍വേ ക്രോസിന് സമീപത്തെ കാവല്‍പ്പുരയിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയത് ജനജീവിതം ദുസഹമാക്കി.
മാസങ്ങള്‍ മുമ്പാണ് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനായി ബീം നിര്‍മിച്ചത്. ഇത് പൊളിച്ചുമാറ്റിയാലേ പൈപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിയൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.