കെഎസ്ഇബി ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു

Monday 4 December 2017 1:09 am IST

പാറശ്ശാല: വൈദ്യുതിവിതരണത്തില്‍ പക്ഷപാതം കാണിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു. പാറശ്ശാല പഞ്ചായത്തിലെ നെടുവാന്‍വിളയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. നാലുദിവസത്തോളമായി വൈദ്യുതി മുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം രാവിലെ സ്ഥലത്തെത്തിയ കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ വീടുകള്‍ അടങ്ങുന്ന സ്ഥലങ്ങളില്‍മാത്രം തകരാര്‍ പരിഹരിച്ച് പോയതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ഇതോടെ നാട്ടുകാര്‍ പാറശ്ശാല സെക്ഷനില്‍ അറിയിച്ചപ്പോള്‍ ഉടന്‍ പരിഹരിക്കുമെന്നായിരുന്നു മറുപടി.
അഞ്ചരയ്ക്ക് സ്ഥലത്തെത്തിയ ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു. വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചശേഷം മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂ എന്നായിരുന്നു നിലപാട്. വൈദ്യുതി നിലച്ചിട്ട് നാലുദിവസം പിന്നിട്ടിട്ടും പരാതികള്‍ ഒഴിവാക്കാന്‍ ജംഗഷ്‌നുകളില്‍ മാത്രമാണ് വൈദ്യുതി എത്തിച്ചത്. മറ്റുപ്രദേശങ്ങളെക്കാളും തകരാര്‍ കുറവായുള്ള പാറശ്ശാല സെക്ഷനില്‍ വിതരണം വൈകുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്ന് ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.