പേരൂര്‍ക്കട: തീകത്തി നശിച്ചശേഷം പുനര്‍നിര്‍മിച്ച വൃദ്ധയുടെ വീട് കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റിലും മഴയിലും ഇടിഞ്ഞുവീണു. കുടപ്പനക്കുന്ന് ഇരപ്പുകുഴി മരിയനഗര് സ്വദേശി പെന്‍സി(72)യുടെ വീടാണ് ഇടിഞ്ഞുവീണത്. ആറുമാസം മുമ്പ് ഇവരുടെ വീടിന്റെ മേല്‍ക്കൂര തീകത്തിനശിച്ചിരുന്നു. കയറിക്കിടക്കാന്‍ സ്വന്തമായി കൂരയില്ലാതായതോടെ സ്ഥലവാസികളും കൗണ്‍സിലറും ചേര്‍ന്ന് വീട് പുനര്‍നിര്‍മിച്ചു നല്കി. ആ വീടിന്റെ മുക്കാല്‍ഭാഗത്തോളമാണ് മഴയില്‍ കുതിര്‍ന്ന് തകര്‍ന്നുവീണത്. വീട് ഏതാണ്ട് പൂര്‍ണമായി ഇടിഞ്ഞതോടെ പെന്‍സി സമീപത്തെ ബന്ധുവീട്ടില്‍ അഭയം തേടിയിരിക്കുകയാണ്. വില്ലേജ് അധികൃതര്‍ ഇന്നു സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിക്കും. വീട് തകര്‍ന്നതിലൂടെ ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: