സര്‍ക്കാര്‍ പരാജയം: കുമ്മനം രാജശേഖരന്‍

Monday 4 December 2017 2:00 am IST

ആലപ്പുഴ: സര്‍ക്കാരിന്റെ വീഴ്ച മൂലം കാട്ടൂര്‍ കടല്‍ ക്ഷോഭത്തില്‍ നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 28 നു തന്നെ ഇങ്ങനെ ഒരു ദുരന്ത സാദ്ധ്യത കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാഞ്ഞത് സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചയാണ്. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ. സോമന്‍, മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍, ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, ജി. മോഹനന്‍, വൈസ് പ്രസിഡന്റ് കെ.ജി. പ്രകാശ്, മോര്‍ച്ച മണ്ഡലം പ്രസിഡന്റ് റ്റി.സി. രഞ്ജിത്, ഉമേഷ് സേനാനി, മറ്റു ഭാരവാഹികളായ രതീഷ് കുമാര്‍,ബിജു, മുരളി എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.