19 പേരും സുരക്ഷിതര്‍; ചെല്ലാനത്ത് ഇറങ്ങി

Monday 4 December 2017 2:00 am IST

ചേര്‍ത്തല: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിനുപോയി കടല്‍ക്ഷോഭത്തില്‍പ്പെട്ട് കാണാതായ രണ്ടുവള്ളങ്ങളിലുള്ള 19 പേര്‍ സുരക്ഷിതരായി ചെല്ലാനത്ത് കരയിലെത്തി. നാഗപട്ടണത്തുനിന്നുള്ള ‘ബൈബിള്‍’ ബോട്ടിലുണ്ടായിരുന്ന ബോര്‍ജിന്‍(40), അരുള്‍ദാസ്(32), സുഷോയി(65), ലൂര്‍ദ് ദാസ്(58), ജെറാള്‍ഡ്(58), തദേവൂസ്(45), ജോസഫ്(45), സജന്‍(20), ജോര്‍ജ്(21), രാജന്‍സ്(55) എന്നിവരെയും നാഗപട്ടണത്തെ ‘ആരോഗ്യ അണ്ണൈ’ എന്ന ബോട്ടിലുള്ള വികാസ്(25), ബാലമുരുകന്‍(24), സെല്‍വരാജ്, ബ്ലാസിന്‍ സേവ്യര്‍(25), അനില്‍കുമാര്‍, സജിന്‍ (28), അസം സ്വദേശികളായ അമര്‍ ജ്യോതി ഗഗോയി(22), ദസ്റമുള്ള(22), മൂണ്‍സൈക്യ(23) എന്നിവരെയുമാണ് രക്ഷിച്ചത്. ഇവരെ ചേര്‍ത്തല, തുറവൂര്‍ താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.