ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ജില്ലയിലെ തീരദേശത്തെ വിവിധ ഭാഗങ്ങളില്‍ ജനം നരകയാതന അനുഭവിക്കുമ്പോള്‍ വിദേശപര്യടനം നടത്തിയും സിനിമ കണ്ടും മന്ത്രിമാര്‍.
കടലാക്രമണത്തില്‍ നിരവധി ഭവനങ്ങളും, മത്സ്യബന്ധനോപാധികളും നഷ്ടപ്പെട്ട് മത്സ്യതൊഴിലാളി കുടുംബങ്ങള്‍ പരിഭ്രാന്തിയില്‍ കഴിയുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട മന്ത്രി വിദേശ പര്യടനം നടത്തുകയാണ്.
ജില്ലയുടെ ചുമതലയുള്ള മന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം കൊടുക്കുന്നതിന് വിദേശപര്യടനം റദ്ദാക്കി അടിയന്തിരമായി എത്തേണ്ടിയിരുന്നുവെന്ന് അഭിപ്രായം ഉയരുന്നു.
ശനിയാഴ്ച രാത്രി കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോള്‍ മറ്റൊരു മന്ത്രി തീയേറ്ററില്‍ സിനിമ കാണുന്ന തിരക്കിലായിരുന്നു. സംഭവം വിവാദമാകുമെന്ന് വ്യക്തമായതോടെ മന്ത്രി സിനിമ കാണുന്നത് പൂര്‍ത്തിയാക്കാതെ തീരത്ത് എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: