മാവേലിക്കര: മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി തിടമ്പേറ്റി നിന്ന ആന വിരണ്ടോടി. ഞായറാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കങ്ങഴ വിശ്വനാഥന് ആനയാണ് വിരണ്ടത്. ക്ഷേത്ര ഗോപുരം വഴി മുമ്പോട്ട് ഓടിയ ആനയെ പിന്തുടര്ന്നെത്തിയ പാപ്പാന്മാര് പോലീസ് സ്റ്റേഷന് സമീപം തളച്ചു. ഈ സമയം ക്ഷേത്രത്തിനും പുറത്തുമായി നിരവധി ആളുകളുണ്ടായിരുന്നു. ക്ഷേത്രത്തിലെ ആനയായ ഉണ്ണികൃഷ്ണന് മദപ്പാടുള്ളതിനാലാണ് ദേവസ്വം ബോര്‍ഡ് സ്വകാര്യ ആനയെ വാടകയ്ക്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: