തെരുവുനായ ആക്രമണം: ആട് ചത്തു

Sunday 3 December 2017 9:35 pm IST

 

മറയൂര്‍: തെരുവ് നായകളുടെ ആക്രമണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പയസ്‌നഗര്‍ ഭാഗത്ത്ഗര്‍ഭിണിയായ ആട് കടിയേറ്റ് ചത്തു. കണക്കായം ആദിവാസി കോളനിയിലെതങ്കപ്പന്റെ ആടാണ് ചത്തത്.
കാന്തല്ലൂര്‍ ആനകോട്ടപാറ പുരാവ്‌സ്തു പാര്‍ക്കിന് സമീപം മേയുന്നതിനായികെട്ടിയിട്ടിരുന്നമൂന്ന് വയസ്പ്രായമുള്ള ആടിനെയാണ് മൂന്ന് മണിയോട് കൂടി നായ്ക്കള്‍ ആക്രമിച്ചത്. ആടിന്റെ കരച്ചില്‍ കേട്ട്സമീപ വാസികളും തങ്കപ്പനും ഓടിയെത്തിയപ്പോള്‍പ്രദേശത്ത് അലഞ്ഞുതിരിയുന്ന നാല്‍ തെരുവ് നായ്ക്കള്‍ ആടിനെ കൂട്ടമായി ആക്രമിക്കുന്നത് കണ്ടത്.നായ്ക്കളെ തുരത്തി ഓടിച്ചപ്പോഴേക്കും കഴുത്തിലും വയറ്റിലും കടിയേറ്റ ആട് ചത്തിരുന്നു.
പഞ്ചായത്തില്‍ഒരുവര്‍ഷത്തിനിടെ ഇരൂപത്തിയഞ്ചോളം ആടുകളാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ചത്തത്. അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.