കൂണ്ടക്കാട് ഒറ്റയാന്‍ കൃഷി നശിപ്പിച്ചു

Sunday 3 December 2017 9:38 pm IST

മറയൂര്‍: കാന്തല്ലൂര്‍ കുണ്ടക്കാട് പാമ്പന്‍ പാറ ഭാഗത്ത് വീണ്ടും കാട്ടാന ആക്രമണം. കഴിഞ്ഞ ദിവസം രാത്രി എത്തിയ ഒറ്റയാന്‍ചെല്ലമ്മ ജോര്‍ജ്ജിന്റെ പറമ്പിലെ കായ്ഫലം ലഭിച്ചുകൊണ്ടിരിന്നനാല് തെങ്ങുകളും വിളവെടുത്തുകൊണ്ടിരുന്ന പതിനഞ്ചോളം കവുങ്ങുകളുമാണ് നശിപ്പിച്ചത്.
ഒറ്റയാന്റെആക്രമണത്തില്‍ നിന്നും പ്രദേശവാസികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായിമൊബൈല്‍ ഫോണിലേക്ക് സന്ദേശംനല്‍ക്കുന്നതിനായി സ്ഥാപിച്ച എലിഫന്റ് വാണിങ്ങ് സിസ്റ്റത്തില്‍ നിന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചില്ലെന്ന്കുണ്ടക്കാട് പ്രദേശത്തെ കര്‍ഷകര്‍ പറയുന്നത്.
ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും കുണ്ടാക്കാട് പ്രദേശത്തേക്ക് പുതുവെട്ട് മേഖല വഴിയാണ് ഒറ്റയാന്‍ കടന്നതെന്നൂംചില ഭാഗങ്ങളില്‍ സൗരോര്‍ജ്ജ വേലിസ്ഥാപിച്ചതിനാല്‍ തിരികെ പോകാന്‍ കഴിയാതെ കുണ്ടക്കാട് പ്രദേശത്തും കാരയൂര്‍ റിസര്‍വ്വിലുമായി ചുറ്റിതിരിയൂന്നതാണ് ഒറ്റയാന്‍ ഭീഷണിയായി മാറാന്‍ കരണമെന്ന്കര്‍ഷകര്‍ പറയുന്നു. ഒറ്റയാനെ വനത്തിലേക്ക് തുരത്താണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.