ക്യാമ്പില്‍ ദുരിതം: റോഡ് ഉപരോധിച്ചു

Monday 4 December 2017 2:00 am IST

 

 

 

മട്ടാഞ്ചേരി:ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതമായതിനാല്‍ ആളുകള്‍ ക്യാമ്പ് ഒഴിയുന്നു. 440 കുടുംബങ്ങളിലെ 1730 പേര്‍ മാത്രമാണ് 10 ക്യാമ്പുകളിലായുള്ളതമ്. കഴിഞ്ഞദിവസം അയ്യായിരത്തോളം പേര്‍ ക്യാമ്പില്‍ അഭയം തേടിയ സ്ഥാനത്താണിത്. വീടുകള്‍ താമസയോഗ്യമല്ലെങ്കിലും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ക്യാമ്പുകളില്‍ സൗകര്യമില്ലാത്തതാണ് ആളുകളെ തിരികെപ്പോകാന്‍ പ്രേരിപ്പിക്കുന്നത്. ഭൂരിഭാഗം പേരും വെള്ളം ഒഴിഞ്ഞപ്പോള്‍ വീടുകളിലെ മണ്ണുമാറ്റി താമസത്തിനുള്ള തയ്യാറെടുപ്പിലാണ്.
ഓഖി ചുഴലിക്കാറ്റ് ദുരിത ബാധിതരോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് ചെല്ലാനം തീരദേശവാസികള്‍ ഞായറാഴ്ച റോഡ് ഉപരോധിച്ചു. യുവാക്കളും സ്ത്രീകളുമടക്കം നൂറുകണക്കിന് പേര്‍ പ്രതിഷേധ സമരത്തിനിറങ്ങി. രാവിലെ തുടങ്ങിയ റോഡ് ഉപരോധം മണിക്കൂറുകളോളം നീണ്ടു. ആര്‍ഡിഒ ഇമ്പശേഖര്‍, പോലീസ്, പ്രാദേശിക ഭരണകര്‍ത്താക്കള്‍ എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയതോടെ ഉപരോധസമരം അവസാനിച്ചു. കടല്‍കയറ്റം രൂക്ഷമായതോടെ വീടുവീട്ടവര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍കനത്തതാണ്. ദുരിതാശ്വാസക്യാമ്പുകളിലാകട്ടെ വേണ്ടത്ര സഹായങ്ങള്‍ നല്കുന്നില്ല. ഉടുതുണിക്ക് മറുതുണിയില്ലാതെ വീടുവിട്ടിറങ്ങിയവര്‍ ഏറെ കഷ്ടത്തിലാണ്. കഴിഞ്ഞദിവസം രണ്ടുപേര്‍ മരിച്ചതും തീരദേശവാസികളെ രോഷാകുലരാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.