ധനസഹായം നല്‍കണം: ബിഎംഎസ്

Monday 4 December 2017 2:10 am IST

മട്ടാഞ്ചേരി: കടല്‍ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് പുനര്‍നിര്‍മ്മാണത്തിനുള്ള ധനസഹായം നല്‍കണമെന്ന് ജില്ലാ മത്സ്യതൊഴിലാളി സംഘം (ബിഎംഎസ്) സര്‍ക്കാറിനോടാവശ്യപ്പെട്ടു. കൊച്ചി തീരദേശമേഖലയില്‍ ഏറെയും കടലാക്രമണദുരിതത്തിലാണ്. ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം, മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘം ഉന്നയിച്ചു.
ചെല്ലാനം മറുവക്കാട് മേഖലകള്‍ സംഘം ജില്ലാ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ജില്ലാഭാരവാഹികളായ എന്‍.എം. സതീശന്‍, സി.എസ്. സുനില്‍, കെ.എസ്. അനില്‍കുമാര്‍, ഐ.ആര്‍. ശിവന്‍, ജോസി ആന്റണി, ഐ’ ആര്‍. ജയന്‍ എന്നിവരാണ് ദുരിതബാധിത പ്രദേശങ്ങളിലെത്തിയത്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.