രാഹുല്‍ 'തിരക്കഥാകൃത്തിനെ' മാറ്റണം

Monday 4 December 2017 2:50 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങളെ കടന്നാക്രമിച്ച് ബിജെപി. രാഹുലിന്റെ സമൂഹമാധ്യമ പ്രചാരണ പരിപാടിയായ ‘ഒരു ദിവസം ഒരു ചോദ്യം’ മറുപടിയര്‍ഹിക്കുന്നില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

അതേസമയം, രാഹുല്‍ തന്റെ തിരക്കഥാകൃത്തിനെ മാറ്റേണ്ട സമയം അതിക്രമിച്ചുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോളേജ് നിലവാരത്തിലുള്ള കവിതാ പ്രസ്താവനയ്ക്ക് രാഹുല്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യം ഉന്നയിക്കുന്നതിനു മുന്‍പ് രാഹുല്‍ ഇന്ത്യയുടെ സാംസ്‌ക്കാരത്തെയും രാഷ്ട്രീയത്തെയും കുറിച്ച് മനസിലാക്കിയിരിക്കണമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കാമ്പില്ലാത്ത ചോദ്യങ്ങളുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് ബിജെപി നേതാക്കള്‍ നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.