ലണ്ടന്‍: ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ വായ്പയെടുത്തു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്ല്യയ്ക്കെതിരെയുള്ള വിചാരണ നടപടികള്‍ ബ്രിട്ടണിലെ കോടതിയില്‍ ഇന്നാരംഭിക്കും.
കേസുമായി ബന്ധപ്പെട്ട് സ്കോര്‍ട്ലാന്‍ഡ് യാര്‍ഡിന്റെ അറസ്റ്റിലായ മല്ല്യ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. അതിനു പിന്നാലെയാണ് വിചാരണ ആരംഭിക്കുന്നത്.
വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി വായ്പയെടുത്ത് തിരച്ചടയ്ക്കാതെ 2016 മാര്‍ച്ചിലാണ് മല്ല്യ യുകെയിലേക്ക് ഒളിച്ചോടിയത്. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നുമാണ് മല്ല്യയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: