ലക്നൗ: റെയില്‍വേ ട്രാക്കിലെ പാളങ്ങളെ കോണ്‍ക്രീറ്റുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകള്‍ വേര്‍പെടുത്തി ട്രെയിന്‍ അപകടത്തില്‍പെടുത്താന്‍ ശ്രമം. കൃത്യസമയത്ത് കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഉത്തര്‍പ്രദേശിലെ ബാദ്ഷാ നഗര്‍ – ദാലിഗഞ്ച് സ്റ്റേഷനുകള്‍ക്കിടയില്‍ ഇന്നലെയാണ് സംഭവം. ദല്‍ഹിയില്‍ നിന്ന് അസംഗഢ് വരയെുള്ള കൈഫിയത്ത് എക്സ്പ്രസ് കടന്നുപോകുന്നതിനു മിനിറ്റുകള്‍ക്ക് മുമ്പാണ് ഇത് കണ്ടെത്തയിത്.
ദിവസേനയുള്ള പരിശോധയ്ക്കിടെ ഗാങ്മാന്മാരായ ശിവശങ്കറും സഞ്ചയുമാണ് ഇത് കണ്ടെത്തിയത്. ഇവര്‍ നല്കിയ വിവരമനുസരിച്ച് ട്രെയിന്‍ നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: