ലാറയെ മറികടന്ന് ...

Monday 4 December 2017 2:30 am IST

ന്യൂദല്‍ഹി: റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്നേറുന്നു . ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്ന് സെഞ്ചുറികള്‍ കറിക്കുന്ന ക്യാപ്റ്റനെന്ന ബഹുമതി കഴിഞ്ഞ ദിവസം സ്വന്തമാക്കിയ കോഹ്് ലി ഇന്നലെ മറ്റൊരു നേ്ട്ടം കൂടി തന്റെ തൊപ്പിയില്‍ ഏഴുതിചേര്‍ത്തു- ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടുന്ന ക്യാപ്റ്റന്‍.

ശ്രീലങ്കക്കെതിരെ തന്റെ തട്ടകത്തില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ 243 റണ്‍സ് നേടിയതോടെയാണ് കോഹ്‌ലി പുത്തന്‍ റെക്കോഡിന് അര്‍ഹനായത്. ക്യാപ്റ്റനെന്ന നിലയില്‍ കോഹ് ലിയുടെ ആറാം ഇരട്ട സെഞ്ചുറിയാണിത്. ബ്രയാന്‍ ലാറയുടെ അഞ്ച് ഇരട്ട ശതകമെന്ന റെക്കോഡാണ് ഇന്ത്യന്‍ നായകര്‍ തിരുത്തിക്കുറിച്ചത്.

ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി കുറിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദ്ര സെവാംഗ് എന്നിവരുടെ റെക്കോഡിനൊപ്പം കോഹ്‌ലിയുമെത്തി. സച്ചിന്‍ ആറ് ഇരട്ട സെഞ്ചുറിയും സേവാംഗ് നാല് ഇരട്ട സെഞ്ചുറിയും രണ്ട് ട്രിപ്പിള്‍ സെഞ്ചുറിയും നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഹ് ലി ടെസ്റ്റ് ക്രിക്കറ്റില്‍ അയ്യായിരം റണ്‍സ് തികച്ചിരുന്നു. ഈ നാഴിക കല്ല് പിന്നിടുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ ബാറ്റ്്‌സ്്മാനാണ് കോഹ്‌ലി. 63-ാം ടെ്‌സ്റ്റ് കളിക്കുന്ന കോഹ്‌ലി 105 ഇന്നിങ്ങ്‌സുകളിലാണ് അയ്യായിരം റണ്‍സ് തികച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.