പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാതല ചിത്രരചനാ മത്സരം നടന്നു. പയ്യന്നൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളില്‍ ചിത്രകാരന് ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു. ചിത്രകാരന് ഗോവിന്ദന് കണ്ണപുരം മുഖ്യാതിഥിയായി. വി.പി.സതീശന് അധ്യക്ഷത വഹിച്ചു. വി.ബാലന്, എ.കെ.ശ്രീജ, പോത്തേര കൃഷ്ണന്, ടി.വി.രജിത, മോഹനന് കരിമ്പം വീട്, ടി.വി.വിനോദ്, രവീന്ദ്രന് കാവിലെ വളപ്പില്‍, ടി.എസ്.രാമചന്ദ്രന്, സി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എ.വിജയന് സ്വാഗതവും സി.രാധാകൃഷ്ണന് നന്ദിയും പറഞ്ഞു. ഹൈസ്കൂള്‍, യുപി (ജലഛായം), എല്‍പി(കളറിംഗ്) വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്കൂള്‍ വിഭാഗത്തില്‍ അഴീക്കോട്ടെ അക്ഷയ ഷമീര്‍, ചൊവ്വയിലെ ടി.ഫിദല്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. യുപി വിഭാഗത്തില്‍ കോറോത്തെ രഞ്ജന രാജീവ് ഒന്നും കാഞ്ഞങ്ങാട്ട് ചെമ്മട്ടംവയലിലെ കെ.ഹരികൃഷ്ണന് രണ്ടും സ്ഥാനം നേടി. എപി വിഭാഗത്തില്‍ അഴീക്കോട്ടെ അനാമിക ഷമീര്‍, കണ്ടോത്തെ പി.എം.സാധിക എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. 2018 ഫെബ്രുവരി 6 മുതല്‍ 9 വരെയാണ് പെരുങ്കളിയാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: