ആലപ്പുഴ: ജില്ലയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതര്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ചെട്ടികാടുനിന്നും കാണാതായ അഞ്ചു മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി മടങ്ങിയെത്തി.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് ആറാട്ടുകുളങ്ങര ജോസഫ്, അരയശ്ശേരി യേശുദാസ്, 16-ാം വാര്‍ഡ് പുന്നയ്ക്കല്‍ ജോയി, ചേര്‍ത്തല സൗത്ത് ചേന്നവേലി വളപ്പില്‍ സിബിച്ചന്, ആലപ്പുഴ നഗരസഭ മംഗലം വാര്‍ഡ് ഷാജി എന്നിവരെയാണ് രക്ഷിച്ചത്. കോസ്റ്റ് ഗാര്‍ഡിന്റെ അഭിനവ് എന്ന കപ്പലാണ് ഇവരെ കണ്ടെത്തി ബേപ്പൂരിലെത്തിച്ചത്. ഇവര്‍ പ്രത്യേക വാഹനത്തില്‍ നാട്ടിലേക്ക് യാത്രയായി.
ഗാലക്സി ബോട്ടില്‍ മത്സ്യബന്ധനത്തിനുപോയി കാണാതായ പുറക്കാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ പുതുവല്‍ ഹൗസില്‍ മോഹന്‍ദാസ് മഹാരാഷ്ട്രയിലെ ദേവ്ഗഡ് തുറമുഖത്ത് സുരക്ഷിതനായെത്തി. മോഹന്‍ദാസുമായി ജില്ലാ ഭരണകൂടം ബന്ധപ്പെട്ടു.
അന്നമ്മാള്‍ എന്ന വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയ നീര്‍ക്കുന്നം തെക്കാനിശേരില് രഞ്ജിത്ത് (30), തുമ്പോളി അരയന് പറമ്പ് പ്രതാപന് (58), കാഞ്ഞിരം ചിറ പീറ്റര്‍ (57) എന്നിവര്‍ ലക്ഷദ്വീപ് കല്‍പ്പേനിയില്‍ സുരക്ഷിതരാണ്.
മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 19 മത്സത്തൊഴിലാളികള്‍ ചെല്ലാനത്ത് കരയിലെത്തി. ഇവരെ ചേര്‍ത്തല, തുറവൂര്‍ താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: