പാനൂര്‍: എസ്ഡിപിഐ കേന്ദ്രത്തില്‍ നിന്നും ബോംബുകള്‍ പിടികൂടി. തങ്ങള്‍ പീടികയിലെ സ്വകാര്യവ്യക്തിയുടെ പറമ്പ് ഹിറ്റാച്ചി ഉപയോഗിച്ച് കിളക്കുന്നതിനിടെ പിവിസി പൈപ്പിനുളളില്‍ സൂക്ഷിച്ച മൂന്ന് നാടന്‍ബോംബുകള്‍ കാണുകയും പോലീസിനെ വിവരമറിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.
മതതീവ്രവാദികളുടെ ശക്തികേന്ദ്രമായ തങ്ങള്‍പീടിക പ്രദേശത്ത് നിന്നും മുമ്പും പൈപ്പ്ബോംബും മാറാട് മോഡല്‍ വാളുകളും പിടികൂടിയിരുന്നു. ഇവിടുത്തെ മതപഠന സ്ഥാപനം കേന്ദ്രീകരിച്ചാണ് തീവ്രവാദ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബോംബുകള്‍ പിടികൂടിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി മൊകേരി പഞ്ചായത്ത് കമ്മറ്റി അധികൃതരോടാവവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: