കണ്ണൂര്‍: എടചൊവ്വയില്‍ സിപിഎം ബോംബേറ്. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകരായ ജിതിന് വിനോദ്(29), അതുല്‍(23), വൈശാഖ്(22) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരകശക്തിയുള്ള സ്റ്റീല്‍ ബോബുകളാണ് ഇവര്‍ക്ക് നേരെ സിപിഎം സംഘം എറിഞ്ഞത്.
യാതൊരുവിധ പ്രകോപനവും ഇല്ലാതെ ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് എടച്ചൊവ്വ ഒണ്ടേന്‍ പറമ്പ് മുത്തപ്പന് ക്ഷേത്രത്തിന് സമീപം വെച്ച് സിപിഎം സംഘം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ് നടത്തിയത്. പോലീസ് നോക്കിനില്‍ക്കേയാണ് സിപിഎം സംഘം ബോംബേറ് നടത്തിയത്. ബോംബേറ് നടത്തിയതിന് ശേഷം അക്രമിസംഘം മൂന്ന് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും അക്രമം നടത്തി. വിനോദ്, അഭിജിത്ത്, പ്രനീഷ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമം നടന്നത്. സിപിഎമ്മുകാരായ കോര്പ്പറേഷന് കൗണ്‍സിലര്‍ പ്രമോദ്, ബ്രാഞ്ച് സെക്രട്ടറി ശശി, നിവേദ്, ഗോകുല്‍, നസില്‍, സഞ്ജയ്, അമല്‍, ജിതേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
ബോംബേറില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, എ.ഒ.രാമചന്ദ്രന്, പി.കെ.വേലായുധന് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: