ആലപ്പുഴ: ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് ആലപ്പുഴയില്‍ ആരംഭിക്കും. മത്സരങ്ങള്‍ ഒമ്പതുവരെ നീണ്ടു നില്ക്കും.18 രാജ്യങ്ങളില്‍ നിന്നും 250ഓളം കായികതാരങ്ങള്‍ പങ്കെടുക്കും.
സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്സ് എന്നീ നാലുവിഭാഗങ്ങളിലാണ് മത്സരം നടക്കുക. വനിതാ വിഭാഗത്തില്‍ 43 കിലോ മുതല്‍ 84കിലോയിലേറെ ഭാരമുള്ളവരും പുരുഷവിഭാഗത്തില്‍ 53 മുതല്‍ 120കിലോയിലേറെ ഭാരമുള്ളവരുമാണ് മത്സരിക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ഹോട്ടല്‍ റമദയില്‍ എഷ്യന്‍ പവര്‍ ലിഫ്റ്റിങ് ഫെഡറേഷന് പ്രസിഡന്റ് ഫര്‍ഷീദ് സോള്‍ട്ടാനി നിര്‍വഹിക്കും. സെക്രട്ടറി രാജേഷ് തിവാരി അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: