കോഴിക്കോട്: യുവശാസ്ത്രപ്രതിഭകളുടെ ദ്വിദിന ശാസ്ത്രോത്സവത്തിന് തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ ഇന്ന് തുടക്കമാവും.
രാവിലെ 10 ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്സ്ലര് ഡോ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മേഖലാ ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ ഡോ.വി.എസ്. രാമചന്ദ്രന് അധ്യക്ഷത വഹിക്കും. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണന്, ചിന്മയമിഷന് ആചാര്യന് ബ്രഹ്മചാരി മുകുന്ദചൈതന്യ, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ എ.കെ. ശ്രീധരന്, ജന്മഭൂമി പ്രസാധകന് പ്രൊഫ.പി.സി. കൃഷ്ണവര്‍മ്മരാജ, ജന്മഭൂമി വികസന സമിതി ചെയര്മാന് ടി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ഓട്ടോമാറ്റിക് റെയില്‍വേ ഗേറ്റ്, ലേസര്‍ സെക്യൂരിറ്റി സിസ്റ്റം, സൗരോര്‍ജ ജനറേറ്റര്‍, റിമോട്ട് കണ്ട്രോള് എയര്‍ഗണ്‍, തേങ്ങപൊതിക്കുന്ന യന്ത്രം, പരിസ്ഥിതി രഞ്ജക മിനി റഫ്രിജറേറ്റര്‍ തുടങ്ങി നിരവധി പ്രൊജക്ടുകള്‍ ഇന്നും നാളെയുമായി അണിനിരക്കും.
നാളെ ചന്ദ്രയാന്‍, മംഗള്യാന്, ബ്രഹ്മോസ് തുടങ്ങിയ മൂന്ന് ശാസ്ത്ര ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 10 മുതല്‍ പ്രമുഖ ശാസ്ത്രജ്ഞന്മാരുമായുള്ള സംവാദം. നാളെ വൈകീട്ട് 2.30 ന് സമാപന സമ്മേളനം. മത്സരവിജയികള്‍ക്കുള്ള രണ്ടരലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ശാസ്ത്രോത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: