തിരുവനന്തപുരം: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. അല്പസമയത്തിനകം തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാകും മുഖ്യമന്ത്രിയുമായി കൂടിക്കാഴ് നടത്തുക. വിഴിഞ്ഞത്തേക്കാണ് മന്ത്രി ആദ്യമെത്തുകയെന്നാണ് വിവരം.
ഞായറാഴ്ച, വൈകുന്നേരം നാലരയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ ടെക്നിക്കല്‍ ഏരിയയിലെത്തിയ പ്രതിരോധമന്ത്രി മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുമായി ചര്‍ച്ച നടത്തുകയും രക്ഷാപ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിലയിരുത്തുകയും ചെയ്തു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ അവര്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: