തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി. തിരുവനന്തപുരം സ്വദേശികളായ ഇവരെ രാവിലെയോടെയാണ് രക്ഷപ്പെടുത്തിയത്. നാവികസേന രക്ഷപ്പെടുത്തിയ ഇവരെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും.
84 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതീരാമന് തീരദേശ മേഖലകള്‍ സന്ദര്‍ശിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അവസാന ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി അറിയിച്ചു. പ്രതിരോധ മന്ത്രി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: