നാവികസേനാ ദിനത്തിൽ ആശംസ അറിയിച്ച് പ്രധാനമന്ത്രി

Monday 4 December 2017 11:50 am IST

ന്യൂദല്‍ഹി: നാവികസേനാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേന ഉദ്യോഗസ്ഥർക്ക് ആശംസകൾ നേര്‍ന്നു. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് സന്ദേശം അറിയിച്ചത്.

സന്ദേശത്തോടൊപ്പം ഇന്ത്യന്‍ നാവികസേനയുടെ ശക്തി ഉയര്‍ത്തിക്കാട്ടുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഈ വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യയുടെ ചരിത്രത്തിൽ നാവികസേന നല്‍കിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.

കൂടാതെ, തന്‍റെ സന്ദേശത്തില്‍ ഇന്ത്യൻ നാവികസേനയുടെ അടിത്തറ പാകിയതായി വിശ്വസിക്കപ്പെടുന്ന ഛത്രപതി ശിവജി മഹാരാജിന്‍റെ സംഭാവനകൾ പ്രധാനമന്ത്രി അനുസ്മരിച്ചു. നാവികസേന ദിനത്തിന്‍റെ 47-ാം വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്.

https://twitter.com/narendramodi/status/937506449751789568

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.