പിലാത്തറ: ആടിയും പാടിയും കളിച്ചും പ്രകൃതിയെ അറിഞ്ഞും ഭിന്നശേഷിക്കാരായ കുട്ടികള്‍ ഒത്തുകൂടി. എസ്എസ്എ മാടായി ബിആര്‍സി വയലപ്ര പാര്‍ക്കില്‍ ഒരുക്കിയ ‘ഒന്നിച്ചൊന്നായ്’ ഭിന്നശേഷി ദിനാചരണമാണ് കുട്ടികള്‍ക്ക് നവ്യാനുഭവം പകര്‍ന്നത്. ജില്ലാ പഞ്ചായത്തംഗം ആര്. അജിത ഉദ്ഘാടനം ചെയ്തു. ഇ.വസന്ത അധ്യക്ഷത വഹിച്ചു.
പി.കെ.വിശ്വനാഥന്, ഇ.സത്യവതി, ഇ.കെ.ബി.ജാബിര്‍, കെ.ജീവാനന്ദ്, എം.മന്‍സൂര്‍, പി.കെ.രാജേന്ദ്രന്, എ.വി.സതീശന് എന്നിവര്‍ സംസാരിച്ചു. സമാപന സദസ്സ് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി അധ്യക്ഷത വഹിച്ചു. എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ആര്.അശോകന്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ പി.യു.രമേശന്, ഇ.വി.സന്തോഷ് കുമാര്‍, എന്‍.നിഷ, ബിപിഒ രാജേഷ് കടന്നപ്പള്ളി, പ്രകാശന് നന്ദാലന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിജയികളായ ബിആര്‍സി അധ്യാപകരായ കെ.തസ്ലിം, പി.മിനി തോമസ് എന്നിവരെ ആദരിച്ചു. കലാ പരിപാടികളുമുണ്ടായി. കിടപ്പിലായ കൊവ്വപ്പുറത്തെ അനയ കൊളുത്തിയ ദീപശിഖയോടെയാണ് പരിപാടി തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: