ദൽഹിയിലെ അന്തരീക്ഷ മലിനീകരണം മാറ്റമില്ലാതെ തുടരും

Monday 4 December 2017 12:11 pm IST

ന്യൂദല്‍ഹി: ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത്​ ഇന്നും നാളെയും മാറ്റമില്ലാതെ തുടരുമെന്ന്​ വിദഗ്​ധര്‍. വളരെ കുറഞ്ഞ താപനിലയും കാറ്റി​ന്റെ അഭാവവും കാരണം ഞായറാഴ്​ച തലസ്​ഥാനത്തെ അന്തരീക്ഷം ഏറെ വിഷമയമായിരുന്നു.

വായു മലിനീകരണ സൂചിക കൂടിയ അളവായ 500 ല്‍ 365 ആണ്​ ഞായറാഴ്​ച രേഖപ്പെടുത്തിയത്​. ഇത്​ മോശം വായു നിലവാരമാണ് കാണിക്കുന്നത്​​. ശനിയാ​ഴ്​ച ഇത്​ 331 ആയിരുന്നു. ഇതേ നില​ തിങ്കളാഴ്​ചയും ചൊവ്വാഴ്​ചയും തുടരുമെന്നാണ്​ സിസ്​റ്റം ഒാഫ്​ എയര്‍ ക്വാളിറ്റി ആന്‍ഡ്​ വെതര്‍ ഫോര്‍കാസ്​റ്റിങ്​ റിസേര്‍ച്ചിന്റെ​ (സഫര്‍) പ്രവചനം.

ഞായറാ​ഴ്​ച രാവിലെ എട്ട്​ മുതല്‍ ഉച്ചക്ക്​ രണ്ട്​ മണി വരെ വളരെ കുറഞ്ഞ കാറ്റ്​ മാത്രമാണ്​ നഗരത്തില്‍ വീശിയത്​​. വൈകുന്നേരമായതോടെ മണിക്കൂറില്‍ 6 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്​ വീശിയെങ്കിലും മലിന കണങ്ങള്‍ അകറ്റാന്‍ അത്​ മതിയായിരുന്നില്ല.

മാസങ്ങളായുള്ള വായുമലിനീകരണം കാരണം ജനങ്ങളെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അലട്ടുന്നുണ്ട്​. നഗരത്തില്‍ ഇൗ അവസ്​ഥ തുടര്‍ന്നാല്‍ ആസ്​ത്​മയും ബ്രോഞ്ചൈറ്റിസും പോലുള്ള രോഗങ്ങള്‍ വ്യാപകമായേക്കുമെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.