ന്യൂദല്‍ഹി : പാക്കിസ്ഥാന്, തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അവരെ ഉന്മൂലനം ചെയ്യേണ്ട നടപടികൾ തങ്ങൾ സ്വീകരിക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി(സി.ഐ.എ) ഡയറക്ടര്‍ മൈക്ക് പോംപിയോ. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പാക്കിസ്ഥാന് സന്ദര്‍ശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപായിരുന്നു ഇത്തരത്തിലൊരു പ്രസ്താവന.
തീവ്രവാദ കേന്ദ്രങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മാന്യമായി സംസാരിക്കുമെന്നും, തുടര്‍ന്ന് തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദേശം കൈമാറും. എന്നിട്ടും പാകിസ്ഥാന് തങ്ങളുടെ നിസംഗത തുടര്‍ന്നാല്‍ തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങള്‍ ഇനി അവിടെ ഉണ്ടാകില്ലെന്ന് തങ്ങള്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യത്തില്‍ പാക്കിസ്ഥാനെ തങ്ങള്‍ നിര്‍ബന്ധിക്കില്ലെന്നും പരസ്പരം മനസിലാക്കി മുന്നോട്ട് പോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പാക്കിസ്ഥാനിലെത്തുന്ന ജെയിസ് മാറ്റിസ് അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളും മേഖലയിലെ സുരക്ഷാ ഭീഷണികളും മറ്റ് സുപ്രധാന വിഷയങ്ങളുമെല്ലാം രാജ്യത്തെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: