ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്

Monday 4 December 2017 3:21 pm IST

അഹമ്മദാബാദ്: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം വിട്ടതോടെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ അതീവ ജാഗ്രത. ഉത്തര മേഖലയിലേക്ക് കടന്ന ഓഖിയുടെ ആഘാതത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇവിടങ്ങളില്‍ മണ്ണിടിച്ചലും ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. അറബിക്കടലിന് തെക്കുപടിഞ്ഞാറ് വഴി വരുനന് ഓഖി അമിനി ദിവിക്ക് 420 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ആണ് നിലവില്‍ സ്ഥിതി ചെയ്യുന്നത്.

മുംബൈയ്ക്ക് 880 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും സൂറത്തിന് 1090 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. വരുന്ന രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയിലും ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.