അഹമ്മദാബാദ്: ഓഖി ചുഴലിക്കാറ്റ് മൂലം കടലിൽ കുടുങ്ങിയ ബോട്ടുകളിൽ 40 എണ്ണം ഗുജറാത്തിലെ വെരാവല്‍ തീരത്ത് എത്തിയതായി വിവരം ലഭിച്ചു. ഇതിൽ 516 മത്സ്യത്തൊഴിലാളികൾ ഉണ്ടെന്നും തീരസംരക്ഷണ സേന അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇതിലുള്ളതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം കേരളത്തിലെ 66 ബോട്ടുകളും തമിഴ്നാട്ടിലെ രണ്ട് ബോട്ടുകളും മഹാരാഷ്ട്ര തീരത്ത് അടുത്തിരുന്നു. ഈ ബോട്ടുകളിലെ 952 മത്സ്യത്തൊഴിലാളികളെ കൊണ്ട് വരാൻ സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: