മുംബൈ: നടനും നിര്‍മ്മാതാവുമായ ശശി കപൂര്‍ (79) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബാലതാരമായാണ് ശശികപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
മൂന്ന് പതിറ്റാണ്ട് കാലം ബോളിവുഡിലെ നായകനിരയില്‍ അദ്ദേഹം തിളങ്ങി. അന്തരിച്ച രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. 2014ല്‍ രാജ്യം ദാദാസാഹെബ് ഫാല്‍കെ പുരസ്കാരം നല്കി ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: