ആലപ്പുഴ: കടലില്‍നിന്ന് രക്ഷപ്പെടുത്തി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്നാട് സ്വദേശികളെ ഇന്നലെ നാട്ടിലെത്തിച്ചു. ഞായറാഴ്ച തീരസംരക്ഷണ സേന രക്ഷപ്പെടുത്തി ചെല്ലാനത്ത് എത്തിച്ച 19 പേരെയും എറണാകുളത്ത് ആശുപത്രിയില്‍ പ്രവേശിച്ച രണ്ടു പേരെയും പ്രത്യേക വാഹനത്തില്‍ നാഗര്‍കോവിലിലെ കളക്ട്രേറ്റില്‍ എത്തിച്ചു.
നാഗപട്ടണത്തുനിന്നുള്ള ‘ബൈബിള്‍’, ‘ആരോഗ്യ അണ്ണൈ’ ബോട്ടുകളിലുണ്ടായിരുന്ന തദേവൂസ്(45), ലൂര്ദ്ദാസ്(58), രാജന്‍സ്(55), ഒമര്‍ ജ്യോതി ഗഗോയി(22), ദസ്റമുള്ള(22), അനില്‍കുമാര്‍(28), സെല്‍വരാജ്(19), മൂണ്സൈക്യ(23), ജോസഫ്(45), ബാലമുരുകന്(24), വിഗ്നേഷ് (25), സജിന്‍ (28), ബ്ലാസിന് സേവ്യര്‍(25), ബോര്ജിന്(40), സൂസൈ (65), സജന്(20), അരുള്‍ദാസ്(32), ജെറാള്‍ഡ്(58), ജോര്‍ജ് (21) എന്നിവരെയും എറണാകുളം ആശുപത്രിയില്‍ കഴിഞ്ഞ പ്രവീണ്‍(22), ശിവകുമാര്‍(22) എന്നിവരെയുമാണ് നാഗര്കോവിലിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: