പുറക്കാട്: ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ടു, പുറക്കാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പുന്തല പൊക്കത്തു നിവാസികള്‍ക്ക് നടവഴിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. അഞ്ചു വര്‍ഷമായി നടക്കാന്‍ വഴിയില്ലാതെ ദുരിതം അനുഭവിച്ചിരുന്ന ഒന്‍പതോളം കുടുംബങ്ങള്‍ക്കാണ് ബി ജെ പി പ്രവര്‍ത്തകര്‍ സമീപവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ വഴി വാങ്ങി കൊടുത്തത്. ബിജെപി പത്താം വാര്‍ഡ് ഗ്രാമപഞ്ചായത്തംഗം ആരോമല്‍, തോട്ടപ്പള്ളി ഏരിയാ കമ്മിറ്റി നേതാക്കളായ അജിമോന്, പി.പ്രസാദ്, ബേബി കാട്ടില്‍ പറമ്പ്, സുരേഷ് കൊട്ടാരവളവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: