ചിറക്കടവ് മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി

Tuesday 5 December 2017 12:00 am IST

പൊന്‍കുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവം 9, 10 തീയതികളില്‍ നടക്കും. 9ന് രാവിലെ എട്ടിന് ഹിഡുംബന്‍ പൂജ, ഒന്‍പതിന് പൊന്‍കുന്നം, മണക്കാട് ക്ഷേത്രങ്ങളില്‍ ദര്‍ശനവും ഭിക്ഷയും, വൈകിട്ട് 5ന് കാഴ്ചശ്രീബലി, ഏഴിനു സോപാന നൃത്തം, 9.30 മുതല്‍ കാവടി വിളക്ക്. 10ന് പുലര്‍ച്ചെ 3.30 മുതല്‍ അഷ്ടമി ദര്‍ശനം, അഞ്ചിന് ഗണപതിഹോമം, 5.30 മുതല്‍ ഉഷക്കാവടി അഭിഷേകം, 7.30ന് മണക്കാട്, പൊന്‍കുന്നം, താന്നുവേലി ക്ഷേത്രങ്ങളിലേക്ക് കാവടി നിറയ്ക്കാന്‍ പുറപ്പെടും. ഒന്‍പതിനു ക്ഷേത്ര മതപാഠശാലാ കുട്ടികളുടെ ശിവാമൃതം, 10.30ന് മഹാപ്രസാദമൂട്ട്, 11ന് കാവടിസംഗമം, 11.30ന് കാവടി അഭിഷേകം, വൈകിട്ട് 6.30 മുതല്‍ ദീപക്കാഴ്ച, എട്ടിന് അഷ്ടമി വിളക്ക് എന്നിവ നടക്കുമെന്ന് സബ് ഗ്രൂപ്പ് ഓഫിസര്‍ ആര്‍.പ്രകാശ്, സേവാസംഘം പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണന്‍ നായര്‍, സെക്രട്ടറി പി.എന്‍.ശ്രീധരന്‍പിള്ള എന്നിവര്‍ അറിയിച്ചു.നാട്ടാന പരിപാല നിയമപ്രകാരം രാവിലെ 11 മുതല്‍ മൂന്നുവരെ ആന എഴുന്നള്ളത്തു നിരോധിച്ചതിനാല്‍ ഇത്തവണയും കാവടി ഘോഷയാത്രയ്ക്കു രഥമാകും അകമ്പടി സേവിക്കുന്നതെന്ന് സബ് ഗ്രൂപ്പ് ഓഫിസര്‍ ആര്‍. പ്രകാശ് പറഞ്ഞു. ചെറുവള്ളി, താന്നുവേലി, പൊന്‍കുന്നം, പുതിയകാവ്, മണക്കാട് ക്ഷേത്രദര്‍ശനങ്ങള്‍ക്കു രഥത്തിലായിരിക്കും എഴുന്നള്ളത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.